സ്വപ്നം
ഞാന്‍ ഇന്നലെയും ഒരു സ്വപ്നം കണ്ടു .വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുന്നത് എന്റെ ഒരു വീക്നെസ് തന്നെയാണ് .എന്താ ചെയ്യുക ..വേണ്ട എന്ന് വെച്ചാലും കണ്ടു പോകും .ബ്ലോഗ് എഴുതുന്ന ആരും കൊതിക്കുന്ന ഒരു സ്വപ്നം ..സ്വപ്നത്തിലെങ്കിലും നടന്നല്ലോ. അത് തന്നെ വലിയ കാര്യം.നമ്മുടെ ദര്‍ശന ടി വിയിലെ ഈ ലോകം എന്നെ സല്‍കരിച്ചു . ശേഷം സ്ക്രീനില്‍ ............
നമസ്കാരം .
ഈ ആഴ്ച ഈ ലോകത്തില്‍ നമ്മളോടൊപ്പം ''കുമ്മാട്ടി'' എന്നാ പേരില്‍ ബ്ലോഗ് എഴുതുന്ന ലാലിസലാം .കേരളത്തിലെ ബ്ലോഗര്‍ മാരുടെ ഇടയില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം വായിക്കുകയും സന്ദര്‍ശിക്കുകയും ചെയ്ത അറിയപെടുന്ന ഒരു ബ്ലോഗറാണ് ഇദ്ധേഹം .ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക്ഇദ്ധേഹം അപരിചിതനാണ്.വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ ബ്ലോഗെഴുതുന്ന ഇദ്ധേഹത്തിനു എന്ത് കൊണ്ടും ഈ ലോകം പരിപാടിയില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുണ്ട് ലാലിസലാമിന്റെ വിശേഷങ്ങളിലേക്ക് കടക്കാം .
നമസ്കാരം ..ഈ ലോകത്തിലേക്ക്
നമസ്കാരം
എത്ര
വര്‍ഷമായി താങ്കള്‍ ബ്ലോഗ് എഴുത്ത് തുടങ്ങിയത്
ഞാന്‍ പറയാം ..അതിനു മുന്പ് എനിക്കൊരു കാര്യം അറിയാനുണ്ട് .ആയിരകണക്കിന് നല്ല ബ്ലോഗര്‍ മാരുണ്ടായിട്ടും അവരെക്കാള്‍ മുന്നില്‍ എന്നെ വിളിക്കാനുണ്ടായ കാരണം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് .ബെര്‍ളിയും വള്ളികുന്നും പോലുള്ള പ്രഗല്പരായ ബ്ലോഗര്‍മാര്‍ ഇരുന്ന സീറ്റില്‍ ഇരിക്കാന്‍ ഞാന്‍ അര്‍ഹനാണോ .വേറെയും അനര്‍ഹര്‍ ഇരുന്നല്ലോ അതിനാല്‍ വിഷമം ഇല്ല .
അത് ..അത്പിന്നെ .. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലല്ലോ .. ഒന്നും കാണാതെ ഞങ്ങള്‍ ആരെയും വിളികില്ല .
ഹ ഹാ .. അത് എനിക്ക് നന്നായി സുഖിച്ചു
നമുക്ക് വിഷയത്തിലേക്ക് വരാം ..എത്ര വര്‍ഷമായി ബ്ലോഗ് തുടങ്ങിയിട്ട് .
വെറും രണ്ടു വര്ഷം .
താങ്കള്‍ക്ക് കമന്റും ,ഫോളോവേര്സും വളരെ കുറവാണല്ലോ .. എന്താണ് കുറയാന്‍ കാരണം.മോശം പോസ്റ്റുകള്‍ക്ക് കമെന്റ് കുറയും എന്നാ അഭിപ്രായം താങ്കള്‍ക്കുണ്ടോ.
അതിനു കുറെ കാരണങ്ങള്‍ ഉണ്ട് . ഒന്ന് ഞാന്‍ ആരെയും പിടലി പിടിച്ചു വായിപ്പികാറില്ല ,രണ്ടു ഒരു പോസ്റ്റ് മറ്റു ബ്ലോഗര്‍ മാരുടെ ഇടയിലേക്ക് കയറ്റുമതി ചെയ്യണം,പിന്നെ മറ്റു ബ്ലോഗര്‍മാരെ പുകഴ്ത്തി സ്ഥിരമായി കാമെന്റ്റ് എഴുതണം ,. ഇതിനൊന്നും ഞാന്‍ മെനകെടാറില്ല .പിന്നെ അധികം ആളുകള്‍ വായിക്കാത്ത പോസ്റ്റുകള്‍ മോശമാണ് എന്നാ അഭിപ്രായം എനികില്ല .അടൂരിന്റെയും ,ടി വി ചന്ദ്രന്റെയും സിനിമകള്‍ എത്ര ആളുകള്‍ കാണാറുണ്ട് .മമ്മൂട്ടി ഫാന്‍സ് പോലും പൊന്തന്‍ മാടയും ,വിധേയനും കണ്ടു കാണില്ല .എല്ലാം ഒരു കൊടുക്കല്‍ വാങ്ങലുകള്‍ മാത്രം .ഇപ്പോ തന്നെ ദര്‍ശന ചാനലിനെ തള്ളിപറഞ്ഞ ഒരു വ്യക്തിയെ ഇന്റര്‍ വ്യൂ ചെയ്തപ്പോള്‍ പ്രശംസ കൊണ്ട് മൂടിയില്ലേ .പോരാത്തതിനു ദര്‍ശന എം ടി ക്ക് പ്രത്യാക ആദരവും .കൊടുക്കാന്‍ തീരുമാനിച്ചു .മനസ്സിലായില്ലേ കൊടുത്താലെ കിട്ടു .
താങ്കള്‍ ഒരു മലയാളം ഗ്രുപിന്റെ അഡ്മിന്‍ ആയിരുന്നു കുറച്ചു കാലം അല്ലെ .അത് ഒഴിവാക്കാനുള്ള കാരണം .
എന്ത് ആദര്‍ശത്തിന്റെ പേരിലാണോ ആ ഗ്രൂപ്പ് തുടങ്ങിയത് അതില്‍ നിന്നല്ലാം അവര്‍ പിന്നോക്കം പോയി .പിന്നെ ചില ആളുകളുടെ മൂട് താങ്ങിയായി നില്ക്കാന്‍ താല്പര്യം ഇല്ല .ചില അധികാര മോഹ ഭംഗം കൂടി കാരണമായിട്ടുണ്ട് ആ ഗ്രൂപ്പ് തുടങ്ങാന്‍ എന്ന് എനിക്ക് ഇ പ്പോള്‍ തോന്നുന്നു.
ഇ ലോകം പരിപാടിയില്‍ പങ്കെടുത്ത ബെര്‍ളി പറയുകയുണ്ടായി ..ബ്ലോഗര്‍ മാര്‍ക്ക് ബ്ലോഗില്‍ നിന്ന് വരുമാനം കൂടി വേണമെന്ന് .എന്താണ് നിങ്ങളുടെ അഭിപ്രായം .
എഴുതി പോസ്റ്റ് ചെയ്യാനുള്ള അവസരം കിട്ടിയത് തന്നെ വലിയ കാര്യം .വരുമാനം കിട്ടേണ്ടവര്‍ക്ക്കിട്ടുന്നുണ്ട് .ബെര്‍ളിക്ക് എന്തോ സാമ്പത്തിക പ്രയാസം ഉണ്ട് എന്ന് തോന്നുന്നു .
താങ്കള്‍ക്ക് ഇതു വരെ എന്തെങ്കിലും പുരസ്കങ്ങള്‍ കിട്ടിയിട്ടുണ്ടോ .
എനിക്കോ ...ഹ ഹ .... ഒരിക്കല്‍ കുപ്രസിദ്ധ ബ്ലോഗര്‍ മോഹിയുധീന്‍ ഒരിക്കല്‍ എന്റെ ''തന്ത'' ക്ക് വിളിച്ചു .റേഷന്‍ കാര്‍ഡില്‍ പേരുള്ള ഒരു ജീവിചിരുപ്പുള്ള തന്ത ഉള്ളതിനാല്‍ അത്ര വിഷമം തോന്നിയില്ല .ചിലര്‍ക്ക് അസൂയ കാണും . അങ്ങിനെ ഒന്ന് രണ്ടു പുരസ്‌കാരം കിട്ടിയിടുണ്ട് .
മറ്റു ബ്ലോഗരുടെ ഇടയില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം .
ബെര്‍ളിത്തരങ്ങള്‍ ..ആദ്യമായി മറ്റൊരാളുടെ ബ്ലോഗ് വായിക്കുന്നതും ബെര്‍ലിത്തരങ്ങളാണ് .
താങ്കള്‍ ബ്ലോഗ് എഴുത്ത് തുടങ്ങാന്‍ ഉണ്ടായ കാരണം.
പ്രത്യേകിച്ച് കാരണം ഒന്നുമില്ല ഞാനൊരു എഴുത്ത്കാരനും അല്ല ..പ്രവാസത്തിന്റെ വേദനയില്‍ നിന്ന് കുറിച്ച ചില വാക്കുകള്‍ മാത്രം .മനസ്സിലെ വേദനകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിപ്രായങ്ങളും എല്ലാം ഒരു കൂട്ടുകാരനോട് പങ്കു വെക്കുന്നത് പോലെ മാത്രമേ ഞാന്‍ ഇതിനെ കാണുന്നത്
താങ്കളുടെ പോസ്റ്റില്‍ ഏറ്റവും ശ്രദ്ധിക്കപെട്ട പോസ്റ്റ് ഏതാണ്.
എന്റെ ഒന്ന് രണ്ടു കവിത കുറച്ചു ആളുകള്‍ വായിച്ചു എന്നല്ലാതെ ...അതു തന്നെ ഞാന്‍ കുറച്ചു ആള്‍ക്ക് കമെന്റ് എഴുതിയിരുന്നു അവര്‍ കടം വീട്ടിയതാണ് എന്ന് തോന്നുന്നു .
പുതിയതായി വരുന്ന ബ്ലോഗര്‍മാരോട് എന്താണ് പറയാനുള്ളത് .
ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല എന്നാലും ഏതു ചവറു പോസ്റ്റിനും കമെന്റ് ഇരന്നു വാങ്ങാതിരിക്കുക .
ക്ഷമിക്കണം ഈ ഇന്റര്‍വ്യൂ പൂര്‍ത്തികരിക്കാന്‍ കഴിയില്ല .ആ നശിച്ച മൂട്ട ഇന്നും എന്റെ സ്വപ്നങ്ങളെ കടിച്ചുണര്‍ത്തി .