Friday 23 December 2011

മാലാഖമാരുടെ കണ്ണീര്‍


ഒരു മനുഷ്യന്‍    നിസ്വഹായനാകുന്ന ഒരവസ്ഥ യാണ് രോഗം .അപ്പോഴാണ് അവന്‍ ആശുപത്രിയെ പറ്റി ചിന്തിക്കുക .രോഗമില്ലെങ്കില്‍ ഒരാള്‍ക്കും ഇഷ്ടമില്ലാത്ത ഒരു സ്ഥലമാണ്‌ ആശുപത്രി .അവിടുത്തെ മണവും ,കരച്ചിലും  ബഹളവും വൃതിയില്ലായ്മയും ഒന്നും ആര്‍ക്കും പെട്ടെന്ന്  പിടിക്കില്ല .ഇവിടെയാണ് ഒരു രോഗവുമില്ലാതെ [പിന്നീട് മാറാരോഗിയാകും] രോഗികളെ പരിചരിച്ചു രാവും പകലുമില്ലാതെ തുച്ചമായ വേതനത്തില്‍ പുഞ്ചിരിയോടെ കഷ്ടപെടുന്ന ഒരു വിഭാഗമാണ് നഴ്‌സുമാര്‍  .രോഗമില്ലാത്തവര്‍ പുച്ചംതോടും രോഗമുള്ളവര്‍ ബഹുമാനത്തോടും കാണുന്ന ഒരു സേവന ജോലിയാണ്   നഴുസുമാരുടെത് . .അവരുടെ തൊഴില്‍ പീഡന കഥകള്‍ ഇപ്പോഴാണ് ശരിക്കും പുറത്തു വരുന്നത്. ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല .എത്രയോ കാലം മുന്‍പേ അവര്‍ അനുഭവിച്ചു വരുന്നതാണ് .അവരുടെ മനസ്സിന്‍റെ വലിപ്പം കൊണ്ടായിരിക്കാം ഒരു വലിയ വിഷയമായി ഇതുവരെ  ഉയര്‍ന്നു വരാതിരുന്നത് .അല്ലെങ്കില്‍ ഒരു ശക്തമായ സംഘടിത സ്വഭാവം അവര്‍ക്കില്ലാതെ പോയതായിരിക്കാം കാരണം .ആതുര സേവന രംഗം പണമുണ്ടാക്കാനുള്ള വേദി യായി മാറാന്‍ തുടങ്ങിയപ്പോഴാണ് ഈ രംഗം കൂടുതല്‍ വഷളായത് .കേരളത്തിന്‌ അകത്തും പുറത്തും മുള്ളആശുപത്രികളില്‍ നടക്കുന്ന  ഞെട്ടിക്കുന്ന കഥകള്‍ ആരെയും ഭയപെടുതുന്നവയാണ് .ലക്ഷ കണക്കിന് രൂപ കടം എടുത്തു പഠിച്ചു ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ ജോലിക്ക് കയറിയാല്‍ പിന്നെ കഷ്ട്ട പാട് തുടങ്ങുകയായി .വിശ്രമമില്ലാത്ത ജോലിയും ശാരീരികവും മാനസികവുമായ  പീഡനങ്ങള്‍ .അനുഭവിച്ചു അനുഭവിച്ചു വീര്‍പ്പു മുട്ടിയവരാണ് ഈ വിഭാഗം .ഇന്നും ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്‌ .ഭരണ പക്ഷവും പ്രതി ഭക്ഷവും ഇവരുടെ കാര്യത്തില്‍ അധികം മിണ്ടുന്നില്ല .അല്ലെങ്കിലും രാഷ്ട്രീയ കാര്‍ക്ക് നേട്ടമില്ലാത്ത കാര്യത്തിന് അവരെ കിട്ടില്ല .പല ഹോസ്പിറ്റല്‍ മാനേജ് മെന്റും ഗുണ്ടകളാണ് .അല്ലെങ്കില്‍ അവരുമായി കച്ചവടം പങ്കു വെക്കുന്ന വരാണ്.  പതിനെട്ടു  ഇരുപതു വയസ്സുള്ള പെണ്‍കുട്ടികളാണ് ഈ ഫീല്‍ഡില്‍ കൂടുതലുള്ളത് .ആദ്യമായ് ശരിക്കും പുറത്ത് ഇറങ്ങുന്ന വരാണ് അധികവും .ഇവരെ ഭയപെടുത്താനും എളുപ്പമാണ് .വീട്ടിലെ പ്രാരാബ്ധങ്ങള്‍ കണ്ട് വളര്‍ന്ന ഇവര്‍ പിന്നീട് എല്ലാം സഹിക്കാന്‍ തയ്യാറാകുന്നു .സമൂഹത്തില്‍ മാതൃക യാകേണ്ട അമൃത ഹോസ്പിറ്റല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണ്ട സാങ്കേത മാണന്നു തെളിയിച്ചിരിക്കുന്നു .
ആരും മോശകാരല്ല.മുത്തൂറ്റും,വെള്ളാ പള്ളിയും എല്ലാം ജനങ്ങളെ  സേവിക്കുക എന്ന പേരില്‍ അവിടെത്തെ ജീവനകാരെ പീടിപ്പിക്കുന്നതിനോപ്പം  ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നു .സമൂഹത്തില്‍ വലിയവരായ ഇവര്‍ കെതിരെ ശബ്ദിക്കാന്‍ പലരും മടിക്കുന്നു .
          കേരളത്തിലെ  സ്ഥിതി ഇതാണെങ്കില്‍ അന്യ സംസ്ഥാനത്തെ സ്ഥിതി എന്തായിരിക്കും .ശക്തമായ നിയമ നിര്‍മാണവും അത് നടപ്പിലാക്കാന്‍ കഴിയുന്ന ഉധ്യോഗസ്ഥരും ഉണ്ടെങ്കില്‍ ഒരു പരിധി  വരെ തടയാനാകും .അനവിശ്യമായ  നിയമങ്ങള്‍ പറയുന്ന ആശുപത്രികള്‍ അടച്ചു പൂട്ടും വരെ സമരം നടത്താന്‍ നിങ്ങളും തയ്യാറാകുക .ഇതൊരു  വിഭാഗത്തിന്‍റെ പ്രശ്നമായി കാണാതെ മൊത്തം ജനങ്ങളുടെയും പ്രശ്നമായി കാണാന്‍ എല്ലാവരും ശ്രമിക്കണം .

നല്ലതിനാവട്ടെ ജന സമ്പര്‍ക്ക യാത്ര


കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി യുടെ വണ്‍ മാന്‍ ഷോ [ജന സമ്പര്‍ക്ക യാത്ര]വളരെ ഗംഭീരമായി മുന്നേറുകയാണ് .പതിനായിര കണക്കിന് അപേക്ഷകളും പരാതികളു മാണ്‌ ഒരു ദിവസം കൊണ്ട് സ്വീകരിക്കുന്നതും പലതിനും പരിഹാരം കണ്ടെത്തുന്നതും .എന്ത് രാഷ്ട്രീയ ഷോകളുടെ പേരിലായാലും നൂര്‍ ആള്‍ക്ക് എങ്കിലും ഉപകരിച്ചാല്‍ അതിനെ അവഗണിക്കാനോ പരിഹസിച്ചു തള്ളുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കാനോ കഴിയില്ല .സമൂഹത്തില്‍ വളെരെയധികം അവശത അനുഭവിക്കുന്ന കുറെ ആളുകള്‍ക്ക് ഓരോ ജില്ലയിലും ലക്ഷ കണക്കിന് രൂപ ധന സഹായം ലഭിക്കുകയുണ്ടായി.വര്‍ഷങ്ങളോളം കെട്ടികിടക്കുന്ന നിരവധി പരാതികള്‍ക്ക് പരിഹാരവും ഉണ്ടായതായും അറിയുന്നു .ലഭിച്ചിട്ടുള്ള ബാക്കി പരാതികള്‍ അതിന്‍റെ തുടര്‍ നടപടിക്കായി ബന്ധപെട്ട ഉദ്യോഗസ്ഥരെ ചുമതല പെടുത്തുകയും ചെയ്യുന്നു .സാധാരണ ക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരവും സഹായവും ലഭിക്കുന്നെങ്കില്‍ ഇതൊരു വലിയ മുന്നേറ്റം തന്നെയാണ് .മുല്ല പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്‍റെ
പ്രതിച്ചായക്ക് മങ്ങലേറ്റു വെങ്കിലും ജന മുന്നേറ്റ യാത്ര കുഴപ്പ മില്ലാത്ത ജനസമ്മതി നേടിയിട്ടുണ്ട് എന്നു സമ്മതികാതെ വയ്യ .മറ്റു മന്ത്രി മാരെ നോക്ക് കുത്തി കളാക്കുന്നു,ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുന്നു എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ നടക്കുന്നു .അതൊന്നും മുഖ വിലയ്ക്ക് എടുകേണ്ടതില്ല.പ്രശ്ന പരിഹാരത്തിനായി അതാതു വകുപ്പുകളിലേക്ക് റഫര്‍ ചെയ്ത പരാതികള്‍ മുടക്കം വരാതെ തീര്‍പ്പ് കല്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രദ്ധിക്കണം .കൂടാതെ ഓരോ വര്‍ഷവും ഓരോ ജില്ലയിലും ഇത്തരം പരാതി അദാലത്ത്  നടത്തി അഞ്ചു വര്‍ഷം കൊണ്ട് ഒരു സന്തുഷ്ട്ട സംസ്ഥാന മാക്കാന്‍ കഴിയെട്ടെ എന്നു മറ്റു രാഷ്ട്രീയ വിയോജിപ്പുകള്‍ തല്ക്കാലം മറന്നു കൊണ്ട് ...  ആശംസിക്കുന്നു  . 

Thursday 22 December 2011

സൌദിയിലെ സ്വദേശി വല്കരണവും മലയാളിയുടെ ആശങ്കകളും '


സൌദിയിലെ സ്വദേശി വല്കരണവും മലയാളിയുടെ ആശങ്കകളും '









സൌദിയില്‍ സ്വദേശി  വല്കരണ ത്തിന്‍റെ ശക്തമായ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ് .ഇതിനു മുന്‍പും സ്വദേശി വല്കരണത്തിന് പല രീതിയിലുള്ള പ്രവര്‍ത്തനവും ആലോചനകളും നടന്നിരുന്നു .അതെല്ലാം വേണ്ടത്ര വിജയിക്കാതെ പോയി .ലോകത്തിലാകമാനം തൊഴിലില്ലായ് മയും അഴിമതിക്കും എതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍  രാജ്യത്തെ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്കാന്‍ ഗവര്‍മെന്റ്റ് ബാധ്യതയാ യിരിക്കുന്നു .മറ്റു രാജ്യങ്ങളെ അപേഷിച്ചു തൊഴില്‍  സാഹചര്യം ഏറെയുള്ള രാജ്യമാണ് സൌദി .ഏകദേശം എട്ടു ലക്ഷത്തോളം ആളുകളാണ്  പേര് രെജിസ്റ്റെര്‍ ചെയ്തിട്ടുള്ളത് .അതില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണ് .ഇതില്‍ തന്നെ പലരും തൊഴിലില്ലാ വേതനം ലഭിക്കാന്‍ വേണ്ടിയാണു രെജിസ്റ്റെര്‍ ചെയ്തിരിക്കുന്നത് .ആത്മാര്‍ഥമായി തൊഴില്‍ ചെയ്യാന്‍ യുവാക്കള്‍ തയ്യാറായാല്‍ വളരെ നിസാരമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണ്‌ .രാജ്യത്തെ തൊഴില്‍ ദാതാക്കളെ നാലായി തരം തിരിച്ചു  അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സമയപരിധിയും  ഗവര്‍മെന്റ്റ് നല്‍കിയിരിക്കുന്നു .അതില്‍  പല നിര്‍ദേശങ്ങളുടെയും സമയം ഏതാണ്ട്  കഴിഞ്ഞിട്ടുമുണ്ട് .തൊഴിലാളികളും കമ്പനികളും ആകെ ആശങ്കയിലാണ് തള്ളി നീങ്ങുന്നത്‌ .പ്രത്യകിച്ചു ഫ്രീ വിസയില്‍ ജോലിചെയ്യുന്ന ആളുകള്‍ക്കാണ് കൂടുതല്‍ ആശങ്ക .അന്യ രാജ്യകാര്‍ക്കും ഇന്ത്യയിലെ കേരളം ഒഴിച്ച് മറ്റു സംസ്ഥാനക്കാര്‍ക്കും ഈ വിഷയത്തില്‍ ആധിയില്ല .കാരണം  നാട്ടിലെയും സൗദിയിലെയും ദൈനദിനം കാര്യങ്ങള്‍ അവര്‍ അറിയുന്നില്ല .ടി വിയും പത്രങ്ങളും യധേഷ്ട്ടം നമുക്കുള്ളതിനാല്‍ എല്ലാം നമ്മള്‍ അറിയുന്നു പക്ഷെ ആധിയും കൂടുന്നു .ഇപ്പോള്‍ തന്നെ പലരും നാട്ടില്‍ പോയിട്ട് തിരിച്ചു വരാത്തവരുണ്ട് .നാട്ടില്‍ പോകാന്‍ മടിക്കുന്നവരുണ്ട് , കച്ചവടം നടത്തുന്ന പലരും കട വില്പനയ്ക്ക്  വെച്ചിരിക്കുന്നു.  ഇക്കാമ  പുതുക്കാന്‍ കൊടുത്തിട്ട് കിട്ടാതവരുണ്ട് .എങ്ങും ചര്‍ച്ചകളും ആശങ്കകളുമാണ് .'നിതക്കാത്‌' കഴിഞ്ഞാല്‍  'താഖത്'' എന്ന പേരില്‍ ഒന്ന് കൂടി ശക്തമായ തൊഴില്‍ പരിഷ്കരണം കൊണ്ട് വരും എന്നു  സൌദി മന്ത്രി ആവര്‍ത്തിച്ചു  പറയുന്നു .
സൌദിയില്‍ നിന്നു വലിയ ഒരു വിഭാഗം പ്രവാസികള്‍ ഒരു മിച്ചു കേരളത്തിലേക്ക് മടങ്ങിയാല്‍   എന്തായിരിക്കും സ്ഥിതി എന്നു പറയാന്‍ കഴിയില്ല .ഇക്കാലമത്രയും പ്രവാസികളെ പറഞ്ഞു പറ്റിച്ച സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ കഴിയില്ല തീര്‍ച്ച .അതിനാല്‍ പല പ്രവാസികളും  സൌദി ഗവര്‍മെന്റ്റ്  നാട്ടിലേക്ക് കയറ്റി വിടുമ്പോള്‍ അവസാനത്തെ വിമാനത്തില്‍ പോകാം എന്നു കരുതിആശങ്കയോടെ ഭയത്തോടെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു .
'

Wednesday 21 December 2011

പ്രിയപ്പെട്ട അഴിക്കോട് മാഷിന് 
ഈ കാഴ്ച ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു. 
താങ്കളുടെഈകിടപ്പ് ഈ നിസ്വഹായവസ്ഥ കേരളത്തില്‍താങ്കളെ സ്നേഹിക്കുന്ന ആളുകള്‍ക്ക് സഹിക്കാവുന്നതിലപ്പുരമാണ്. താങ്കള്‍ക്ക് സംഭവിച്ച  ഈ  ക്ഷീണം
അനീതികെതിരെയുള്ള പോരാട്ടത്തിനും ക്ഷീണം തന്നെയാണ് .പൊരുതുന്ന സമൂഹത്തിനു
താങ്കള്‍ വഴികാട്ടിയും  മാര്‍ഗദര്‍ശിയും മാണന്നു പറഞ്ഞാല്‍ അത് അധിക പറ്റാവില്ല .സ്വന്തം കുടുംബനാഥന്‍ രോഗം വന്നു കിടക്കും പോലെയുള്ള ഒരവസ്ഥയാണ്  കേരളത്തില്‍ ഇപ്പോള്‍ .ഇനിയുഒരുപാട്മുന്നോട്ടു പോകാനുണ്ട്.താങ്കള്‍ക്ക്പെട്ടെന്ന്സുഖം പ്രാപികെട്ടെ  എന്നു ദൈവത്തോട് പ്രാര്‍ഥിക്കുന്നു .
നിങ്ങളുടെ പ്രണയ നൊമ്പരത്തിന് മുന്നില്‍ സ്രാഷ്ട്ടാങ്കം  

Monday 19 December 2011

അങ്ങിനെ കെ സി ജോസെഫും സൗദി അറേബ്യ കണ്ടു


അങ്ങിനെ കെ സി ജോസെഫും സൗദി അറേബ്യ കണ്ടു. ഇനി കുറച്ചു ഗള്‍ഫ്‌ രാജ്യങ്ങള്‍ കൂടി കാണാന്‍ ബാക്കിയുണ്ട് .അതൊക്കെ കാണണം പി സി ജോസെഫിന്റെ  മനസ്സില്‍ ഇപ്പോള്‍ ഇതൊക്കെ യുള്ളൂ .ഇപ്പോഴേ നടക്കൂ .എപ്പോഴാണ് മന്ത്രി സഭ താഴെ വീഴുന്നത് അറിയില്ല .കയ്യാല പുറത്തെ തേങ്ങ പോലെയാണ് അവസ്ഥ . സൌദിയിലെ സന്ദര്‍ശനം ഭംഗിയായി  നടന്നു .വാഗ്ധാനങ്ങള്‍ക്ക് ഒരു കുറവുമില്ല .ഒന്നും നടക്കില്ല എന്നു പ്രവാസികള്‍ക്കും അറിയാം .അവര്‍ ഇതൊക്കെ പലകുറി കണ്ടതാണ് .എന്നാലും മോശമാക്കിയില്ല പരാതികളും ,നിവേദനങ്ങളും ,സങ്കടങ്ങളും നിറയെ വിളമ്പി.മലയാളി  പ്രവാസി സംഘടനാ നേതാക്കള്‍ക്ക് ഇതെല്ലാം ഒരാളോടും കൂടി പറഞ്ഞല്ലോ എന്ന ഒരാശ്വാസം .പലരും പോയി കാണാതിരുന്നു പറഞ്ഞിട്ട് കാര്യമില്ല എന്നവര്‍ക്കറിയാം  . കുറെ സമയവും പണവും നഷ്ട്ട മാകും  എന്നു അവര്‍ക്കും തോന്നി കാണും.പ്രവാസികള്‍ക്ക് പുതിയ വാഗ്ദാനം ആവിശ്യമില്ല .നിങ്ങളുടെ മുന്‍പ് വന്ന മന്ത്രിമാരും നേതാക്കന്മാരും നല്‍കിയ വാഗ്ദാനം പൊടി തട്ടി എടുത്തു നടപ്പിലാക്കുക  അതാണ് വേണ്ടത് .അല്ലാതെ നികുതി പണം മുടക്കി എവിടെ വന്നു ബടായി അടിച്ചിട്ട് കാര്യമില്ല .എം. എം ഹസ്സന്‍ സര്‍ക്കാര്‍ ചിലവില്‍ ഉംറ ചെയ്യാന്‍ വന്നതാണ്‌ .അതിനെ പറ്റി കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല .ഹജ്ജിനും  ഉംറ ക്കും വരുന്ന ഒരു രാഷ്ട്രീയ ക്കാരെയും വിളിച്ചു വരുത്തി സ്വീകരണം കൊടുക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്നത് പ്രവാസി സംഘടനകള്‍ ആദ്യം നിര്‍ത്തണം .വൈകുന്നേരം വരെ കഷ്ട്ട പെട്ട് ക്ഷീണിച്ചു വന്നു ഇവന്മാരുടെ മുന്നില്‍ ഇരുന്നു  പുളിച്ചു തികട്ടിയ ടയലോഗ് എന്തിനു കേള്‍ക്കണം .ഒരു വര്‍ഷം എത്ര റിയാല്‍ ഇങ്ങിനെ നശിപ്പിക്കുന്നു .ഏജെന്റ്റ് ഇന്‍റെ ചതിയില്‍ പെട്ടും അറിയാതെ പറ്റിയ കുറ്റങ്ങളിലും പെട്ട് ജയിലില്‍ കഴിയുന്ന എത്ര നിരപരാധികള്‍ ഉണ്ട് ,ആടിനെ പോലെ ജീവിക്കുന്ന എത്ര മലയാളികള്‍ ഇവിടെയുണ്ട് .ഈ അനാവിശ്യമായി ചിലവഴിക്കുന്ന റിയാല്‍ പാവപെട്ട അവരെ സഹായിക്കാന്‍ ചിലവഴിച്ചാല്‍ ഒരാളെങ്കിലും രക്ഷപെട്ടാല്‍ അവന്‍റെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്കു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ല 
പ്രവാസി മന്ത്രി ഒരു പേരിനെങ്കിലും ജയിലില്‍ കഴിയുന്ന മലയാളികളെ ഒന്ന് നേരില്‍ കണ്ടിരുന്നെങ്കില്‍ അത് അവര്‍ക്കൊരു ആശ്വാസം ആകുമായിരുന്നു .അല്ലാതെ എ സി റൂമില്‍ നിന്നു പ്രസംഗിചിട്ടു കാര്യമില്ല .ഇവിടെത്തെ ചൂടില്‍ ഒരു പത്തു മിനിട്ട് നടക്കുക അപ്പോള്‍ മനസ്സിലാകും പ്രവാസത്തിന്‍റെ ചൂടും കഷ്ടപാടും .എന്നാലും  അടുത്ത നേതാവിനെ സ്വീകരിക്കാന്‍ ആരെക്കൊയോ കാത്തിരിക്കുന്നു .

Sunday 18 December 2011

കൂടംകുളവും മുല്ല പെരിയാറും തമിഴ്നാടിന്‍റെ ഇരട്ടത്താപ്പ്



                                                                                   

റഷ്യയുടെ സഹായത്തോടെ കൂടം കുളത്ത് നിര്‍മിക്കുന്ന ആധുനിക ആണവനിലയം രാജ്യത്തെ ശാസ്ത്രഞ്ജന്‍ മാരുടെയും ഭരണാധികാരികളുടെയും
[അബ്ദുല്‍കലാം  മുതല്‍ മന്‍മോഹന്‍ സിംഗ് വരെ ] ഉറപ്പു ലഭിച്ചിട്ടും കൂടം കുളത്തെ ജനങ്ങള്‍ നടത്തുന്ന സമരത്തിന്‌ പിന്തുണ നല്‍കുന്ന ജയലളിതയും പ്രതിപക്ഷ പാര്‍ട്ടികളും  നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള അന്നത്തെ ലളിതമായ സാങ്കേതിക വിദ്യ യില്‍ നിര്‍മിച്ച ബലക്ഷയം സംഭവിച്ച ഇടക്കിടെ ബലപെടുത്തല്‍ നടത്തിയ കുമ്മായത്തില്‍ നിര്‍മിച്ച അണകെട്ട് .അതിനു താഴെ ജീവിക്കുന്ന മുപ്പതു ലക്ഷം ജനങ്ങള്‍ക്കും അവരുടെ സ്വത്തിനും ഭീഷണിയില്ലെന്ന് പറയുന്ന തമിഴ്നാട്‌ സര്‍ക്കാരും ജനങ്ങളും സത്യം മറച്ചു വെച്ചു ഒരു ജനതയെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് .ഈ ഇരട്ട താപ്പിനുതക്കതായ മറുപടി നല്കാന്‍ ,സമവായത്തിലെത്താന്‍ വേണ്ടരീതിയില്‍ കോടതിയില്‍ പ്രതികരിക്കാനോ  കേന്ദ്ര ഗവര്‍മേറ്റിനു മേല്‍ സമ്മര്‍ദം ചെലുതാനോ കേരളത്തിന്‍റെ ഒരു നിര കേന്ദ്ര മന്ത്രിമാര്‍ക്കോ  മുഖ്യ മന്ത്രിക്കോ  കഴിഞ്ഞില്ല എന്നത് അപമാനകരം തന്നെ .നമ്മുടെ രാഷ്ട്രീയകാരും ഉധ്യോഗസ്ഥരും മുല്ല പെരിയാര്‍ വിഷയത്തില്‍ ഞങ്ങള്‍ ഒറ്റ കെട്ടാണന്നു പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ് .ഈ വിഷയത്തില്‍ തമിഴ്നാടിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായ പ്രതിഷേധങ്ങളും ആക്രമ സംഭവങ്ങളും കണ്ട് കേരളം പേടിച്ചു പിന്‍ വാങ്ങുന്നതാണ് കണ്ടത് .തമിഴ്നാടിന്‍റെ ഏറ്റവും വലിയ വിപണിയാണ് കേരളം. ആ കേരളത്തിലേക്ക് സാധനങ്ങള്‍ കയറ്റി  അയക്കില്ലെന്നും ലോറികള്‍ തടയുമെന്നും അവര്‍ പറഞ്ഞപ്പോള്‍ നിങ്ങളുടേത് ഞങ്ങള്‍ക്കും വേണ്ട എന്നു പറയാന്‍ ഒരാളും മുന്നോട്ടു വന്നില്ല .അങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അവരും ഭയപെടുമായിരുന്നു.കാരണം പച്ചകറികളും പാലും മുട്ടയും പോലുള്ള സാധനങ്ങള്‍ വിലയിടിഞ്ഞു ചീഞ്ഞു നാറുമ്പോള്‍ അവര്‍ താനെ കയറ്റി അയക്കും .കര്‍ണാടക പോലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നു യധേഷ്ട്ടം സാധനങ്ങള്‍  കിട്ടാനുള്ള സാഹചര്യം ഉള്ളപ്പോള്‍ അവരുടെ ഭീഷണി യില്‍ അവര്‍ തന്നെ  പരാജയം പെടുമായിരുന്നു .തമിഴ് നാട്ടിലെ കര്‍ഷകര്‍ നമ്മള്‍ക്ക് അനുകൂലമാകുമായിരുന്നു. തമിഴ്നാട്‌ അവരുടെ നാട്ടിലെ ജനങ്ങളുടെ  വിഷയംവളരെ ഗൌരവത്തോടെ കാണുകയും നേരിടുകയും ചെയ്യുമ്പോള്‍  തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നു എന്തിനാണ് അധികാര മോഹം മാത്രമുള്ള കുറെ കേന്ദ്ര മന്ത്രിമാര്‍ നമ്മള്‍ക്ക് .ആദര്‍ശ ധീരന്‍ ഡല്‍ഹിയില്‍ സോണിയയോട് ചേര്‍ന്നിരിക്കുന്നു മുഴു സമയവും .കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് വാ തുറന്നതാണ് പിന്നെ കാര്യമായി തുറന്നില്ല .സുധീരന്‍ ആത്മാര്‍ഥമായി ഇടപെടുന്നുണ്ട് പക്ഷെ ആരും ചെവി കൊടുക്കുന്നില്ല .ജനങ്ങളുടെ ആശങ്ക മാറ്റാന്‍ ഒരു വഴിയുണ്ട്  കേന്ദ്ര മന്ത്രിമാരും  സംസ്ഥാന മന്ത്രിമാരും മുല്ല പെരിയാരിനോട്  ചേര്‍ന്നുള്ള  എവിടെങ്കിലും കുടുംബ സമേതം താമസം തുടങ്ങുക .നിങ്ങള്‍ ജനങ്ങളുടെ കൂടെയുണ്ട് എന്നു  തോന്നുമ്പോള്‍ അവര്‍ക്ക് അതൊരു ആശ്വാസം ആകും .പിന്നെ ഞമ്മളെ പാര്ട്ടികാര്‍ക്ക് [ലീഗ് ]ഈ വിഷയത്തില്‍ വലിയ ഉഷാര്‍ ഒന്നുമില്ല  അണ കെട്ട് പൊട്ടിയാല്‍ മലപ്പുറത്ത്‌ എത്തില്ലല്ലോ ഞമ്മളെ മന്ത്രിമാരും യം എല്‍ എ മാരും എല്ലാം മലബാരിലാണല്ലോ .കൂടം കുളം സമരത്തെ തളളി പറയുകയല്ല  ദുരന്തം സംഭവിച്ചാല്‍ അണുവികിരണം  പോലെ തന്നെ വലിയ ഒരു പ്രദേശം കുറഞ്ഞ സമയത്തിനുള്ളില്‍ നാമവശേഷം മാകും. അത് തമിഴ്നാട് മനസ്സിലാക്കുന്നത്‌  നല്ലതിനായിരിക്കും .

Saturday 17 December 2011

മാധ്യമം എന്‍റെ പ്രിയപ്പെട്ട പത്രം









മാധ്യമം എന്‍റെ പ്രിയപ്പെട്ട പത്രം 
ഏകദേശം ആറു  വര്‍ഷത്തോളമായി ഞാന്‍ മാധ്യമം പത്രം സ്ഥിരമായി വായിക്കാന്‍ തുടങ്ങിയിട്ടുണ്ട് .ഇപ്പോഴെത്തെ പ്രവാസത്തിലും മുടക്കമില്ലാതെ അത് തുടരുന്നു . അത് വരെ പല പത്രങ്ങള്‍ മാറി മാറി വായിക്കാറായിരുന്നു പതിവ്. ഒരു തിരഞ്ഞെടുപ്പ് സമയത്തായിരുന്നു അതിന്‍റെ തുടക്കം.എന്‍റെ രാഷ്ട്രീയ കാഴ്ചപാട് അതിനൊരു കാരണമായി .പിന്നീട് ഞാനറിയാതെ ഞാനാഗ്രഹിച്ച ആണത്ത ത്തിന്‍റെ ശക്തിയായി തീനാളം ത്തിന്‍റെ ശുദ്ധിയുള്ള ഒരു പത്രത്തിന്‍റെ സ്ഥിര വായനകാരനവുകയായിരുന്നു ഞാന്‍ .എതിരാളി പോലും പരസ്യമായും രഹസ്യമായും പല കുറി സമ്മതിച്ചിരിക്കുന്നു .വ്യക്തമായ മത ,രാഷ്ട്രീയ ,ആദര്‍ശ കാഴ്ച പാടുള്ള ഇതിന്‍റെഅണിയറ പ്രവര്‍ത്തകര്‍ അതൊട്ടും തന്നെ വാര്‍ത്തകളില്‍ 
കൂട്ടി കുഴക്കാതെ മറ്റൊന്നിനെയും താഴ്ത്തി കെട്ടാനോ ശ്രമിക്കാറില്ല എന്നുള്ളത് അവരുടെ ആദര്‍ശ ത്തിന്‍റെ തെളിവാകുന്നു .കഷ്ട പെടുന്നവ ന്‍റെയും
രോഗത്താല്‍ അവശത അനുഭവിക്കുന്നവര്‍ക്കും ഒരത്താണി കൂടിയായി മാറിയിരിക്കുന്നു മാധ്യമം പത്രവും അതിന്‍റെ അണിയറ പ്രവര്‍ത്തകരും അധികാര രാഷ്ട്രീയ മോഹവും ബാങ്ക് ബാലന്‍സും മോഹിക്കാത്തതിനാല്‍ ഒരു വിട്ടു വീഴ്ചയും മില്ലാതെ വാര്‍ത്തകള്‍ പരസ്യ പെടുത്താന്‍ കഴിയുന്നു .തെറ്റായ വിവരം നല്‍കല്‍ തങ്ങളുടെ വിസ്വസത്തിനു എതിരാ ണന്നു അവര്‍ വിശ്വസിക്കുന്നതിനാല്‍ അത്ര മൊരു നീക്കവും പത്രത്തിന്‍റെ  ഭാഗത്ത്‌ നിന്നുണ്ടാവാറില്ല.അറിയാതെ സംഭവിക്കുന്ന കൊച്ചു തെറ്റുകള്‍ പോലും പിന്നീട് തിരുത്തുകയും ക്ഷമ ചോദിക്കുക്കാനുള്ള വിവേകവും വിനയവും അവര്‍ പാലിക്കാറുണ്ട്. അതിനാല്‍ മറ്റു പത്രങ്ങളില്‍ നിന്നു മാധ്യമം വേറിട്ട്‌ നില്‍ക്കുന്നു .തങ്ങള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ പോലും അതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാനും അതിന്‍റെ മാന്യതയില്‍വിട്ടു വീഴ്ച ചെയ്യാതിരിക്കാനും ഇതു വരെ കഴിഞ്ഞു  എന്നുള്ളത് പ്രസംസനീയം തന്നെ .സമൂഹത്തില്‍ അധാര്‍മികത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാധ്യമത്തിന്‍റെ ശ്രദ്ധ ഒറ്റ പെട്ടവരുടേയും കഷ്ടപെടുന്നവരുടെയും രോഗത്താല്‍ വലയുന്നവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധന്മാരുടെ യും എവിടെയാണോ അവിടെ കാരുണ്യത്തിന്റെ, സ്നേഹത്തിന്‍റെ ,സത്യത്തിന്‍റെയും  ഇടപെടലും തലോടലും മാധ്യമം മുന്നോട്ടും വിട്ടു വീഴ്ച്ചയില്ലാതെ ചെയ്യേണ്ടതുണ്ട് .അതിനുള്ള ബാങ്ക് ബാലന്‍സ് ദൈവം നിങ്ങള്‍ക്ക് നല്‍കും .പ്രസ്‌ കൌണ്‍സിലിന്റെ ഇട പെടലിനു അവസരം കൊടുക്കാതെ  സ്വയം സെന്‍സര്‍ ചെയ്തു മുന്നോട്ടു പോകുക .എല്ലാ വിധ ആശംസകളും നേരുന്നു.

Friday 16 December 2011

ജന നായകന്‍ അണ്ണാ ഹസാരെ




ഇന്ത്യയിലെ ജനങ്ങള്‍ കുറെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യ മായിരുന്നു ജനങ്ങള്‍ക്കും ഗവര്‍മെണ്ടിനും ഇടയില്‍ മൂന്നാമനായി  ഒരു സംഘ ശക്തിയെ ഒരു നല്ല ജനകീയനെ .അഴിമതിയില്‍ മുങ്ങി കുളിച്ച യു പി എ ഗവര്‍മെണ്ട്‌ ജനങ്ങളെ മറന്നു തുടങ്ങിയപ്പോഴാണ് ഗാന്ധിയനായ അണ്ണാഹസാരെ നിരാഹാരവും ഉപവാസം നടത്തി  ജനങ്ങള്‍ക്ക്‌ വേണ്ടി പ്രതികരിക്കാന്‍ തുടങ്ങിയത് .അണ്ണാ ഹസാരെ ഉയര്‍ത്തിയ വാദ ഗതികള്‍ 
ജനപക്ഷത്തു നിന്നു കൊണ്ടുള്ളതാണ് . ഇതു വരെ വലുതായി ഒന്നും നേടാനായില്ലെങ്കിലും ഗവര്‍മെണ്ടിനെ ഏറെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഹസാരെ സംഘത്തിനു കഴിഞ്ഞിട്ടുണ്ട് .മൂന്നാമതൊരു ബദല്‍ എന്ന രീതിയില്‍ ഇത്തരമൊരു മുന്നേറ്റം രാജ്യത്തു അവിശ്യമായി വന്നിരിക്കുന്ന കാല ഘട്ടം കൂടിയാണ് .രാഷ്ട്രീയ  നേതാക്കന്മാര്‍ ജനങ്ങളെ മറന്നു എന്ത് തോന്നിവാസം കാണിച്ചാലും അവരെ വീണ്ടും വീണ്ടും വിജയിപ്പിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് .അവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ നാടിനെ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നവരാണ് .ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന തൊണ്ണൂറു ശതമാനം യം പി മാരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും അഴിമാതിക്കരുമാണ് .അവരെയും ജനങ്ങള്‍ തന്നെയാണ് വിജയിപ്പിച്ചു വിടുന്നത്.ഇതിനൊരു മാറ്റം പെട്ടെന്ന് ഉണ്ടാകാന്‍ പോകുന്നില്ല  .ജനങ്ങളും ഗവര്‍മെണ്ടും ,ജനങ്ങളും ഉധ്യോഗസ്ഥരും ,ഭാവിയില്‍ ജനങ്ങളും മാധ്യമങ്ങളും ഈ പറഞ്ഞവരുടെ ഇടയില്‍ ജനപക്ഷത്തു നിന്നു കൊണ്ട് ഇടപെടാന്‍ ഒരു മൂന്നാം ബദല്‍ ഉണ്ടാകുക അത്യാവിശ്യമാണ്  .ഇപ്പോള്‍ ഇവരെല്ലാം ഒന്നായി നിന്നു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊള്ളയടിക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത് .ഇതിനൊരു  മാറ്റം വേണം അതിനു അണ്ണാ ഹസാരെ സംഘത്തിനു കഴിയുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു .ഈ സംഘത്തിന്‍റെശക്തി  ഹസാരെയുടെ ഇമേജ് തന്നെയാണ് .ഭാവിയില്‍ ഹസാരെയുടെ ഒഴിവില്‍ നേതൃര്‍ത്തപരമായി നയിക്കാന്‍ മതേ തരനും ജനകീയനുമായ ആരെയെങ്കിലും  കണ്ട് വെക്കേണ്ട അവിശ്യകതയും ഇപ്പോഴേ ഉണ്ട്  .ഹസാരെ ചിരഞ്ജീവി അല്ല .നിലവില്‍ ഈ സംഘത്തില്‍ ഇപ്പോള്‍ ഹസാരെക്ക് പകരം വെക്കാന്‍ മറ്റൊരാളില്ല .ഹസാരെയും വിമര്‍ശനത്തിനു അതീതരാണ് എന്നു ഓര്‍ക്കുന്നത് നല്ലതാണു .അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണത്തിന്റെ സത്യാവസ്ഥ ജനങ്ങളോട് വിശദമായി വിഷദീകരീകെണ്ടിയിരിക്കുന്നു  .നിലവില്‍ ഇപ്പോള്‍ കൂടെ നില്‍കുന്ന സംഘത്തിന്‍റെ ഉദ്ധേശ ശുദ്ധി പരിശോധികെണ്ടതുണ്ട് .പ്രത്യേകിച്ച് കിരണ്‍ ബേദി യെ .ഒരു വലിയ പരാജയം സംഭവിച്ചാല്‍ കോടി കണക്കിന് പാവപെട്ട ജനങ്ങളുടെ പ്രതീക്ഷ തന്നെ നഷ്ടപെടും .അങ്ങിനെ സംഭവിച്ചാല്‍ രാജ്യത്തു എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല .അറബ് നാടുകളിലും യുറോപ്പിലും  നടക്കുന്ന പ്രക്ഷോഭങ്ങള്‍ നമ്മുടെ  ഭരണാധികാരികള്‍ കണ്ടില്ല എന്നു നടക്കുന്നു .ഇനിയും വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി ഭരണം നടത്തിയാല്‍ ,ജനങ്ങള്‍ തെരുവില്‍ ഇറങ്ങും.ജനങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ അണ്ണാ ഹസരെക്കും സംഘത്തിനും കഴിയട്ടെ എന്നു ആശംസിക്കുന്നു . 

Wednesday 14 December 2011

കൊടിയത്തൂരിലെ ജനകീയ പോലീസ്

കൊടിയത്തൂരിലെ  ജനകീയ പോലീസ് 
എന്ത് സദാചാര ത്തിന്‍റെ പേരിലായാലും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊടിയത്തൂരിലെ സംഭവം അറിഞ്ഞിടത്തോളം ഒരു സംഘടിത സ്വഭാവം ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍ .കാരണം അമ്മയെ തല്ലിയാല്‍ പോലും രണ്ടു പക്ഷം പറയുന്ന നാടാണ്‌ നമ്മുടേത്‌ എന്നിട്ട് ഒരു യുവാവിനെ എന്തിന്‍റെ പേരിലായാലും മൃഗീയമായി മര്‍ദിച്ചു കൊലപെടുത്താന്‍ ഒരു മനസ്സോടെ കുറെ ആളുകള്‍ തയ്യാറായി എന്നു പറയുന്നത് തന്നെ സംശയത്തിനു ഇട നല്‍കുന്നു . ആ കൂട്ടത്തില്‍ എതിര്‍ക്കാന്‍ ആഗ്രഹിച്ചവര്‍ ആരെങ്കിലും തീര്‍ച്ചയായും ഉണ്ടാകാം പക്ഷെ ഏതോ ഒരു കൂട്ടായ്മയെ അവര്‍ ഭയന്നിരുന്നു .അതിനാല്‍ അവര്‍ക്ക് അയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല .നമ്മുടെ ജില്ലയിലെ മുറിഞ്ഞു വൃണമായി മാറിയ മാറാടും, നാദ പുരവും സര്‍ജറി ചെയ്തു നന്നാക്കി എടുക്കാന്‍ ശ്രമിക്കുപോഴാണ് വീണ്ടും ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത ഹീന  പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഒരു സമൂഹത്തെ തേജോവധം ചെയ്യാനും മലയോരത്തിന്റെ തലസ്ഥാനമായ നമ്മുടെ ജില്ലയെ വളരെയധികം  പിന്നോട്ട് നയിക്കാനും മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കുകയുള്ളൂ എന്നു പലരും ചിന്തികേണ്ടിയിരിക്കുന്നു  
സ്വയം പ്രതിരോധികേണ്ട സാഹചര്യം ഒരു മനുഷ്യന് അല്ലെങ്കില്‍ ഒരു കുടുംബത്തിനു ധാരാളം അവസരങ്ങളില്‍ വന്നേക്കാം [നിയമത്തിന്‍റെ പരിരക്ഷ പരിമിതം] അത്തരമൊരു സാഹചര്യം നിലവില്‍ കൊടിയത്തൂര്‍ വിഷയത്തില്‍ ഇല്ല എന്നുള്ളതാണ് സത്യം .നമ്മുടെ നാട്ടില്‍ പലതരം കൊള്ളരുതായ്മകള്‍ നടക്കുന്നു എന്നു എല്ലാവര്‍ക്കും അറിയാം ചിലര്‍ കണ്ടില്ല എന്നു നടിക്കുന്നു ചിലര്‍ പല രീതികളില്‍ പ്രതികരിക്കുന്നു .ഭരണ ഘടന അനുവദിക്കുന്ന ഒരുപാടു സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് പോലീസും ,കോടതിയും ,  മഹല്ല് കമ്മിറ്റികളും ഒക്കെ ഇത്തരം വിഷയങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കാന്‍ കഴിയും .ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഒരുപാടു നടന്നിട്ടുണ്ട്  ഇപ്പോഴും നടക്കുന്നുമുണ്ട് അതിനൊക്കെ കൊടിയത്തൂര്‍ പോലെ പ്രതികരിച്ചാല്‍ നമ്മുടെ നാടിന്‍റെ സ്ഥിതി എന്താകും  .ഷഹീദ് ബാവ യുടെയും  പ്രതികള്‍ എന്നാരോപ്പിക്കുന്നവരുടെയും നിഷ്കളങ്കരായ അമ്മയും കുഞ്ഞുങ്ങളും  സഹോദരങ്ങളും  പ്രായം ചെന്നവരും  നിരാലംബരാവുകയും ഒരു സമൂഹം  അവ മതിക്കു ഇരയാകുകയും മാത്രമാണ് ബാക്കിയായത്.  സ്വന്തം മനസാക്ഷി ഇപ്പോള്‍ നൂറു വട്ടം പറഞ്ഞു കഴിഞ്ഞു കാണും വേണ്ടായിരുന്നു എന്നു.പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ല .അതിനാല്‍ ഒരു പിന്തുണ യുമില്ലാതെ സ്വയം ബലിയാടായി കുറെ ആളുകള്‍ നിങ്ങളെ ഓര്‍ത്തു പരിതപിക്കാനെ കഴിയുകയുള്ളൂ .

Monday 12 December 2011

കവി അയ്യപ്പന്


പ്രിയ സ്നേഹിതാ ..
നീ കവിയല്ല ,കവിതയാണ് 
നിങ്ങളുടെ  ജീവിതമായിരുന്നു കവിത . 
ആരും കാണാതെ ഒരു കോണിലൂടെ 
ഒട്ടിയ വയറുമായി നീ നടന്നു 
നിങ്ങളെയായിരുന്നു ആദരികേണ്ടത് 
നിങ്ങളെയായിരുന്നു സ്നേഹിക്കേണ്ടത് 
ഒരു ജീവിതം കവിതയെ സ്നേഹിച്ചു  
തേഞ്ഞുരഞ്ഞ കാലുമായ് നീ നടന്നകന്നു 
ആത്മാവും കവിതയും   ബാക്കി വെച്ചു. 
സമാധാനിക്കാം
കൂലി  കവികളുടെ ഒസ്യത്തില്‍ നിങ്ങളുടെ പേരില്ല 

Saturday 10 December 2011

എന്നാലും എന്‍റെ സന്തോഷേ ,



വിമര്‍ശിച്ചു ,പരിഹസിച്ചു സന്തോഷിന്‍റെ മുന്നോട്ടുള്ള പ്രയാണം തടയുക എന്ന് കരുതി തന്നെയായിരുന്നു നെറ്റ് വര്‍ക്കിലൂടെ കൃഷ്ണനും രാധയും എന്ന സിനമയുടെ പാട്ടുകള്‍ കണ്ട് എല്ലാവര്‍ക്കും നമ്മള്‍  കൈമാറുകയും ചെയ്തിരുന്നത് .മുളയിലെ നുള്ളുക എന്നായിരുന്നു വിമര്‍ശിക്കാന്‍ മാത്രം അറിയാവുന്ന ജനം ശ്രമിച്ചത്‌. പക്ഷെ ഇത് ഇങ്ങിനെ യാവുമെന്നു സ്വപ്നത്തില്‍ പോലും ആരും  കരുതിയില്ല.പക്ഷെ സന്തോഷ്‌ പണ്ഡിറ്റ് എന്ന 
പിടി വാശികാരന് എല്ലാം നേരത്തെ അറിയാമായിരുന്നു  എന്ന് വേണം കരുതാന്‍ .സന്തോഷിന്‍റെ ലക്ഷ്യത്തിലേക്ക് വേഗം നല്‍കാനെ നമ്മുടെ വിമര്‍ശം ഉപകരിച്ചുള്ളൂ നമ്മളെ ഓരോരുത്തരെയും അതി വിദക്തമായി ഉപയോഗ പെടുത്തി അയാള്‍ ലക്ഷ്യത്തിലെത്തി .ആരാണ് ബുദ്ധിമാന്‍ ആരാണ് മന്ദബുദ്ധി എന്ന് നമ്മള്‍ ഓരോരുത്തരും ചിന്തികേണ്ടിയിരിക്കുന്നു .പിന്നെ എന്ത് കുറവുകളുടെ പേരിലായാലും ഇന്നത്തെ മലയാള സിനിമയുടെ പ്രതിസന്ധി സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും തിയേറ്ററില്‍ എത്തിക്കാനും അതും ജനങ്ങള്‍ നല്‍കിയ പബ്ലിസിറ്റി കൊണ്ട് [പിന്നീട് മീടിയകളെല്ലാം ഏറ്റെടുത്തു ]സൂപ്പര്‍ ഹിറ്റ്‌ സംഭവമാക്കാന്‍ ആ നിസാര മനുഷ്യന് കഴിഞ്ഞിരിക്കുന്നു .അറിയപെടുക ,പണമുണ്ടാക്കുക എന്നതായിരിക്കും ചിലപ്പോള്‍ സന്തോഷ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ആ കാര്യത്തില്‍ അയാള്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു .ജനങ്ങള്‍ ബുദ്ധിജീവി സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രതിഷേധം കൂടിയയിട്ടാണ് ഈ സംഭവങ്ങളെ എല്ലാം കൂട്ടി  കാണേണ്ടത് .താര രാജാക്കന്മാര്‍ക്കും ഞങ്ങള്‍ക്ക് മാത്രമേ സിനിമ ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് അഹങ്കരിക്കുന്ന ജാടയുടെ സിംഹാസനമാണ് പൊളിഞ്ഞു വീണത്‌ ഈ കാര്യത്തില്‍ സന്തോഷിനെ പ്രശംസിക്കാതിരിക്കാന്‍  വയ്യ .പറഞ്ഞു വരുന്നത് ഇതൊരു മികച്ച സിനിമ യാണന്നോ ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടാതാനന്നോ അല്ല പൊളിഞ്ഞു വീഴേണ്ട ചില സിനിമ  ചിന്തകള്‍ ഉണ്ടായിരുന്നു അത് ഒരു പരിധി വരെ പൊളിഞ്ഞു വീണു .സന്തോഷ്‌ മൊത്തമായി ചെയ്യുന്ന   ഈ പണി മാന്യമായി നിര്‍ത്തേണ്ട സാഹചര്യം  തന്നെയാണ് മുന്നിലുള്ളത് സിനിമ ഫീല്‍ഡില്‍ തന്നെ നിങ്ങള്‍ക്ക് അറിയാവുന്ന പല വര്‍ക്കുകളും ഉണ്ട് അതില്‍ ശ്രദ്ധിക്കുക  .ജനങ്ങള്‍ കാള പെറ്റു എന്നു കേള്‍കുംപോഴേക്കും കയറുമായി ഓടേണ്ട .അന്യായമായ പലതിനും ആവിശ്യ മില്ലാത്ത പബ്ലിസിറ്റി  നല്‍കാതിരിക്കുക .സ്വയം വിഡ്ഢി യാകാതിരിക്കു

Friday 9 December 2011

വീരു ......വീരാ ഗംഭീരം, അതി ഗംഭീരം


വീരു ......വീരാ

ഗംഭീരം, അതി ഗംഭീരം 

മനോഹരമായ ബാറ്റിങ്ങിലൂടെ ലോക ക്രിക്കെറ്റ് ഇന്‍റെ നെറുകയില്‍  നീ വീണ്ടും.ഇട കാലത്തെ തളര്‍ച്ച കടവും പലിശയും തീര്‍ത്തു നീ തിരിച്ചു തന്നു .ക്രിക്കെറ്റ് പ്രേമികള്‍ക് മനോഹരമായ വിരുന്നൊരുക്കിയ നിന്നെ വാനോളം അഭിനന്ദിക്കാതെ വയ്യ .അതിശയം , അതി ഗംഭീരം .

ഏക ദിനത്തില്‍ നീ അടിച്ചെടുത്ത ഇരുനൂറ്റി പത്തൊന്‍പതു മറ്റൊരാള്‍ മറികടക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും ചിലപ്പോള്‍ അങ്ങിനെയൊന്നു  സംഭാവിക്കാനെ പോകുന്നില്ല .നിന്‍റെ ജൈത്ര യാത്ര തുടങ്ങിയിട്ടേ യുള്ളൂ .


കേരളം ക്രിമിനലുകള്‍ പെരുകുന്ന നാട്

           
പത്ര താളുകള്‍ മറിക്കുമ്പോള്‍ അല്ലെങ്കില്‍ ടി വി തുറന്നാല്‍ കാണുന്നതും കേള്‍കുന്നതും മോഷണവും പിടിച്ചുപറിയും സ്ത്രീ പീഡനവും ഭരണാധികാരികളുടെ അഴിമതിയും  പൈങ്കിളി കഥകളും മാണ്‌ .സാക്ഷരതയും ഉന്നത വിദ്യാഭ്യാസവും കൂടുതലുള്ള നമ്മുടെ നാടിന്‍റെ ഇന്നത്തെ പോക്ക് കാണുമ്പോള്‍ അന്തം വിട്ടു പോകും .അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു   ,അമ്മ മകളെ വെച്ചു വെഭിചാര ശാല നടത്തുന്നു ,അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നു  ,ജനങ്ങള്‍ അധികാരം കയ്യിലെടുത്തു പരസ്യമായി ചോദ്യം ചെയ്തു  അടിച്ചു കൊല്ലുന്നു,പിന്നെ വീട് കുത്തി തുറക്കലും ,മാല പൊട്ടിക്കലും ചിട്ടി കമ്പനികളും ,അങ്ങിനെ എണ്ണി യാലോ  പറഞ്ഞാലോ തീരാത്ത അത്ര സംഭവങ്ങള്‍.
തട്ടിപ്പുകാരുടെയും കുറ്റ വാളികളുടെയും  സാങ്കേത സംസ്ഥാനമായിരിക്കുന്നു നമ്മുടെ സ്വന്തം നാട് .നിയമം സംരക്ഷികേണ്ട ഭരണാധികാരികളും പോലീസും കള്ളന്‍ മാര്‍ക്കും ക്രിമിനലുകള്‍ക്കും സംരക്ഷണം നല്‍കുകയും അവരുടെ കൂടെ ചേര്‍ന്ന് കൊള്ള നടത്തുകയും ചെയ്യുന്നു .അധികാരത്തിനും പണത്തിനും വേണ്ടി എന്ത് തെമ്മാടിത്തരം കാണിക്കാനും ജനത്തിന് മടിയില്ലാത്ത ഒരു സാഹചര്യ തിലേക്കു കാര്യങ്ങള്‍ പോയിരിക്കുന്നു .  അധികാരികളുടെ  അവഗണയും   പണക്കാരുടെ പൊങ്ങച്ചവും ആഡംബര ജീവിതത്തോടുള്ള ആര്‍ത്തിയും ഒരു പരിധി വരെ യുവാക്കളെ വഴി തെറ്റാന്‍ കാരണമാകുന്നുണ്ട്.ഇതില്‍ നിന്നല്ലാം ഒരു മോചനം പെട്ടെന്ന് ഉണ്ടാകാന്‍ സാധ്യത കാണുന്നില്ല .  സാംസ്കാരികമായി ഉയര്‍ന്നു ചിന്തിച്ചവരായിരുന്നു എന്ന് അവകാശ പെടാനെ നമ്മള്‍ക്ക് ഇപ്പോള്‍  കഴിയുകയുള്ളൂ .നമ്മുടെ കൂട്ടായ്മയും മത സാഹോദര്യവും എല്ലാം നഷ്ട പെട്ടിരിക്കുന്നു .പരസ്പരം ചതിച്ചും  വെട്ടിപിടിച്ചും നമ്മള്‍ പലതും നേടാന്‍ ശ്രമിക്കുന്നു .പണമുള്ളവനെ ഉയര്ന്നവനായ് കാണുന്ന ഒരു അവസ്ഥ ഇന്ന് നമ്മുടെ നാട്ടിലുണ്ട്  അത്തരമൊരു സാഹചര്യം മത കമ്മറ്റികളും രാഷ്ട്രീയ കാരും വളര്‍ത്തുന്നുമുണ്ട് എല്ലാവരും പ്രതികളാണ് 
ഒരു മാറ്റത്തിനു കൂട്ടമായി വളരെയധികം ചിന്തികേണ്ടിയിരിക്കുന്നു.ഇല്ലെങ്കില്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ഒരു ജനതയുടെ നാശം നമ്മള്‍ നേരില്‍ കാണും  തീര്‍ച്ച .

Wednesday 7 December 2011

മുല്ലപെരിയാര്‍ എങ്ങോട്ട് ഒഴുകുന്നു

മുല്ല പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയകരുടെ പ്രത്യകിച്ചു യു ഡി എഫ്  ന്‍റെ ഈ വെപ്രാളം കേരളത്തിലെ ജനങ്ങളോടുള്ള സ്നേഹം കൊണ്ടാണന്നു ആരെങ്കിലും കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി എന്നെ എനിക്ക് പറയാനുള്ളൂ . ഡാം  പൊട്ടിയാല്‍  മുപ്പതു ലക്ഷം ജനങ്ങളും നാലു ജില്ലയും 
സകല മുതലുകളും  എല്ലാം  അറബി  കടലിലെത്തും  എന്നുള്ളത്  ശരി തന്നെ .എന്നാലും ഈ വിഷയത്തില്‍ രാഷ്ട്രീയ കാരുടെ ഇപ്പോഴെത്തെ നിലപാട് സംശയത്തിനു ഇട നല്‍കുന്നു  .  .ടി യം ജേക്കബ് ന്‍റെ പെട്ടന്നുള്ള വിയോഗം പിറവത്തെ ഒരു   ഉപ തിരഞ്ഞെടുപ്പിലേക്ക് എത്തിച്ചിരിക്കുന്നു.പിറവം  ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡല ആണന്നു എല്ലാവര്‍ക്കും അറിയാം.   ഈ മണ്ഡലത്തില്‍ പ്രധാന മായും ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം കത്തോലിക്കാ വിഭാഗവും  ഓര്‍ത്തോ ടെക്സ് വിഭാഗവും തമ്മിലുള്ള സഭാ  തര്‍ക്കം തന്നെയാണ്  പ്രധാന മായിട്ടുള്ളത്.യു ഡി എഫ് ന്‍റെ എട്ടു മാസത്തെ ഭരണ നേട്ടവും കോട്ടവും രണ്ടാമെത്തെ വിഷയമാണ്‌ .എട്ടു മാസം എന്നുള്ളത് ഒരു ചെറിയ കാലയളവ്‌  ആയതിനാല്‍  ഒരു വിട്ടു വീഴ്ചക്ക് ജനം  തയ്യാറാകും.  പക്ഷെ സഭാ തര്‍ക്കത്തില്‍ യു ഡി എഫ്  ന്‍റെ നിലപാട് കയ്യാല പുറത്തെ തേങ്ങ പോലെയാണ് . ഈ വിഷയത്തില്‍ പ്രതിസന്ധിയിലായയു ഡി എഫ് കിട്ടിയ പിടിയാണ് മുല്ലപെരിയാര്‍ .ജനങളുടെ ശ്രദ്ധ തിരിക്കണം.എന്നാലെ  കാര്യം നടക്കു, എന്ന് കരുതിയിരിക്കുമ്പോഴാണ്  ഇടുക്കിയില്‍ ഭൂമി കുലുങ്ങുന്നത് . പെട്ടെന്ന്  മാണിയുടെയും ജോസഫിന്‍റെയും തലയില്‍ ഒരു ലടു പൊട്ടി . പിന്നെ ഒന്നും നോക്കിയില്ല  മറ്റെല്ലാം  മാറ്റി വെച്ചു  കുട്ടയും  തൂമ്പയും എടുത്തു പുതിയ ഡാം പണിയാന്‍ പുറപെട്ടു .ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേക്കു യാത്ര  പോയ്‌ i അപ്പോളാണ് തമിയന്മാര്‍ ഡാമിന് കാവല്‍ നില്‍കുന്ന വിവരം  മാണിസാര്‍ അറിയുന്നത് . കേസ്  കോടതിയില്‍ എത്തിയപ്പോള്‍  എ .ജി തമിഴന്മാരുടെ  കൂടെ പോയി.എല്ലാം കൂടിയായപ്പോള്‍  ഇടതിന്  കോളടിച്ചു മാട്ടായി,ഇപ്പോഴത്തെ അവസ്ഥയില്‍  പി ബി നിലപാട് പ്രശ്ന മാകും എന്ന് തോന്നുന്നില്ല .പിന്നെ വേറെയും പ്രശ്നം പിറവത്ത് ഉണ്ട് '' ഉപ്പോളം പോരുമോ ഉപ്പിലിട്ടത്‌'' അനൂപിനെ 
എത്ര മാത്രം ജനം  സീകരിക്കും ഒരു ഉറപ്പും ഇല്ല .ഇടതു സ്ഥാനാര്‍ഥി മോശകാരനല്ല. ജേക്കബിനോട് പഴയ സെറ്റി മെന്‍സ് പിറവം കാര്‍ക്ക്  ഉണ്ടോ എന്ന് കണ്ടറിയണം .ഇടുക്കിയില്‍ ഇതിനു മുന്‍പും ഭൂ ചലനം ഉണ്ടായിടുണ്ട് അന്നൊന്നും ഈ ആവേശം വലതിനും  ഇടതിനും  കണ്ടിട്ടില്ല . പിന്നെ എന്തിന്‍റെ പേരിലായാലും  ഇത്രയും പഴക്കമുള്ള ഡാം അപകടാവസ്ഥ പരിഹരിക്ക പെടണം,  ജനങ്ങളുടെ ഭീതി അകറ്റണം.പിറവം ഉപ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ പിന്‍വലിയും മറ്റു എന്തെങ്കിലും വിഷയം അവര്‍ ഉണ്ടാക്കും ജനങ്ങളുടെ ശ്രദ്ധ അവര്‍ മാറ്റും . മുല്ലപെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രീയകരുടെ കളി  കരുതിയിരിക്കുക .

Saturday 3 December 2011



സൌമ്യമായ പുഞ്ചിരിയോടെ നീ പോയി മറഞ്ഞു 
ഒരുപാടു നൊമ്പരം ബാക്കി വെച്ചു 
ക്ഷമ ചോദിക്കുന്നു ഒരായിരം വട്ടം 
ഒരു ജനതതന്‍  നെഞ്ചില്‍ അണയാത്ത  ദീപമായി നീ 


Friday 2 December 2011

ഹൃദയ നൊമ്പരം


നിന്‍റെ കണ്ണിലെ നനവായിരുന്നു 
നിന്‍റെ ചുണ്ടിനും 
നിന്‍റെ ഹൃദയത്തിന്‍റെ നനവായിരുന്നു
നിന്‍റെ മനസ്സിനും 
നിന്‍റെ സ്വപ്നം തൂവലുകള്‍ പോലെ -
മൃദുലവും ഭംഗി യുള്ളതുമായിരുന്നു
നിന്‍റെ സന്തോഷം എനിക്ക് ഉത്സവ-
നാളുകള്‍ പോലെയായിരുന്നു 
വാക്കുകള്‍ കൊണ്ടോ പിണക്കം കൊണ്ടോ -
ആയിരുന്നില്ല നീയെന്നെ തോല്‍പ്പിച്ചത് 
ഇട മുറിയാത്ത കണ്ണീര്‍  കൊണ്ടായിരുന്നു 
ഞാന്‍ നിന്നെ കുറിച്ച് കണ്ടു കൂട്ടിയ 
സ്വപ്നങ്ങള്‍ക്ക് പൂപ്പലിന്റെ നനവ് 
ഹൃദയത്തില്‍ നിന്നു കിനിഞ്ഞിറങ്ങിയ 
രക്ത തുള്ളികള്‍ക്ക് ജീവിക്കാന്‍ കൊതി
അറിഞ്ഞതും കണ്ടതും കേട്ടതും 
തലച്ചോറിനെ ഭ്രാന്തനാക്കുന്നു  
ഇങ്ങനെയൊക്കെ യായിരിക്കാം പ്രണയം 
ശരീരം മനസ്സിനോടും മനസ്സ്-
അത്മാവിനോടും പിണങ്ങുപോള്‍
എല്ലാ രോഗങ്ങള്‍ക്കും  പരിഹാരം 
അവസാനമായി ... 
എന്നെ ചുംപിച്ചു കരഞ്ഞു നീ അകന്നപ്പോള്‍ 
എന്‍റെ ഹൃദയം നിന്‍റെ കയ്യിലായിരുന്നു  .
എല്ലാം  എന്‍റെ തോന്നലായിരിക്കാം ...

സ്വപ്‌നങ്ങള്‍ വില്‍ക്കാനുണ്ട്


എന്‍റെ സ്വപ്നങ്ങളുടെ വെണ്ണീരില്‍ 
പിന്നെയും ആശകള്‍ പൂക്കുന്നു 
കണ്ടു കൂട്ടിയ സ്വപ്നങ്ങള്‍ക്ക് 
തല ചായ്ക്കാന്‍ ഇടമില്ലാതെപൊള്ളുന്ന-  
വെയിലില്‍ പലതും  എരിഞ്ഞമര്‍ന്നു .

ഒരിക്കല്‍ ...........
ചുവന്ന മഴ പെയ്ത ഒരു സന്ധ്യയില്‍ 
ആത്മാവ് നഷ്ടപെടാത്ത ഒരു സ്വപ്നം 
കാര്‍മേഘങ്ങളുടെ വിളി കേട്ടു.

പലപ്പോഴും പലതും കൊതിച്ചു 
പലതും പലപ്പോഴും മറന്നു 
ഒരു മനുഷ്യയുസ്സോളം കൊതിച്ചത് 
രക്തത്തില്‍ മറഞ്ഞിരുന്നു 
മോഹങ്ങള്‍ ശരീരത്തിനെ ബലപെടുതുകയോ
അതോ ദുര്‍ബല പെടുതുകയോ .

ഒന്നറിയാം, പല സ്വപ്നങ്ങളെയും 
കാലം  കാത്തു നില്‍ക്കാതെ പോയി
സ്വപ്നങ്ങളുടെ എതിര്‍ ചേരിയിലാണ് കാലം
പലതും നേടാന്‍ കഴിയാത്തതിന്‍റെ  
സംഘര്‍ഷത്തിലാണ്  ഞാനിന്നും 
എല്ലാം മറക്കാന്‍ സമാധാനത്തിന്‍റെ
തൂ വെള്ള പ്രാവുകളെ മനസ്സിലേക്ക് - 
മാടി വിളിക്കാറുണ്ട് .

എല്ലാം ആരോടെങ്കിലും തുറന്നു പറയാനോ
പങ്കിടാണോ എനിക്കാകുമായിരുന്നില്ല 
ലാഭമായാലും നഷ്ടമായാലും 
എല്ലാം ഉള്ളിലോതുക്കുക 
അതായിരുന്നു ശീലം .

ഇനിയും 
എന്‍റെ സ്വപ്‌നങ്ങള്‍ മനസ്സിന്‍റെ-
സമുദ്രന്തരങ്ങളില്‍ പവിഴ മുത്തുകള്‍ പോലെ 
ഒളിഞ്ഞു ഉറങ്ങട്ടെ  .