Tuesday 25 October 2011

ജീവന്‍


എപ്പോഴും മഴ പെയ്യുന്നഒരിടത്തിലേക്ക് 
ഒരു യാത്ര പോകണം 
എന്നിട്ട് ആമഴയെല്ലാം നനയണം 
അപ്പോള്‍ മനസ്സാകെ തണുക്കും 
എന്നിട്ട് എന്‍റെ കയ്യില്‍ കരുതിയ 
സൂര്യനെ അവര്‍ക്ക് നല്‍കി -
തണുത്ത ഹൃദയവുമായി 
തിരിച്ചു വരണം .


അനുഭവം

എന്‍റെ മനസ്സിലൂടെ ഒരു കടലും 
ഞരമ്പിലൂടെ ഒരു നദിയും ഒഴുകുന്നു 
എന്നിട്ടും, ഹൃദയ വേദന മാറാന്‍   
കണ്ണു നിറഞ്ഞു ഒഴുകുന്നില്ല..
ഹൃദയ ശൂന്യനെന്നു ചിലര്‍ 
കണ്ണില്‍ ചോരയില്ലാതവനന്നു മറ്റുചിലര്‍ 
പറഞ്ഞത് മൂടിവെച്ച്,പറയാത്തത് 
പലവുരു പലരും പറഞ്ഞു , 
അറിഞ്ഞു കൊണ്ടായിരുന്നില്ല 
ഉറയ്കാത്ത മണ്ണില്‍ കുറെ നടന്നപ്പോള്‍ 
കാലൊന്നു ഇടറി അത്ര മാത്രം 
ഹൃദയം എരിഞ്ഞുതീരുമ്പോഴും 
പൌരുഷം ..കണ്ണു നീരിനെ
കടല്‍ ഭിത്തി പോലെ തടഞ്ഞു .

                                                                  

Monday 24 October 2011

മയില്‍‌പീലി

അവളുടെ പുസ്തക താളുകളില്‍ 
ഒളിപ്പിച്ച മയില്‍പീലിയും ..
മൈലാഞ്ചി കൈകളില്‍ മുറുക്കിപിടിച്ച
മഷി തണ്ടുകളെയും ആയിരുന്നു ..
ഞാന്‍ ആദ്യമായി  സ്നേഹിച്ചത്. 
മയില്‍‌പീലി പെറ്റു പെരുകുന്നത് കാത്ത്
ഞാന്‍ അവളോട്‌ ചേര്‍ന്നിരുന്നു .
പിന്നീട് ഒരവധി കാലത്ത് അവള്‍ -
ദൂരെയുള്ള സ്കൂളില്‍ ചേര്‍ന്നു.
അന്നായിരുന്നു എന്‍റെ കണ്ണുകള്‍ 
അവളെ സ്നേഹിക്കുന്നത് ഞാനറിഞ്ഞത് 
മുരിക്കിന്‍ വേലികള്‍ കിടയിലൂടെ 
അവളെ തേടാത്ത പകലെനിക്കില്ലായിരുന്നു
മയില്‍പീലിയും മഞ്ചാടി  കുരുവുമായി 
ഞാന്‍ കാത്തിരുന്നു. വീണ്ടുംകാണാന്‍ 
നിഷ്കളങ്ക മനസ്സുമായ് എത്രയോകാലം 
ഇന്നും നൊമ്പരമായിഎന്‍റെ  കളികൂട്ടുകാരി 
ഇപ്പോഴും അവളെ യോര്‍ക്കുമ്പോള്‍ 
എന്‍റെ കണ്‍ മയില്പീലികള്‍ക്ക്അന്നത്തെ-
മഷിതണ്ടിന്‍അതെ നനവായിരുന്നു .